ഒറ്റ നോട്ടത്തില്‍
ജില്ല രൂപീകരണം
- രൂപീകരണ തീയതി: 1972 ജനുവരി 26
- മുൻപ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായിരുന്നു.
- പത്തനംതിട്ട ജില്ല രൂപീകരിച്ചതിനുശേഷവും പിന്നീട് മാങ്കുളം പഞ്ചായത്ത് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നും വിസ്തൃതിയിൽ പാലക്കാട് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത്.
വിസ്തീർണം
- ആകെ വിസ്തീർണം: 4,358 ചതുരശ്ര കിലോമീറ്റർ
അതിരുകൾ
- വടക്ക്: തൃശ്ശൂർ ജില്ല, തമിഴ്നാട്
- കിഴക്ക്: തമിഴ്നാട്
- തെക്ക്: പത്തനംതിട്ട, കോട്ടയം
- പടിഞ്ഞാറ്: എറണാകുളം, കോട്ടയം, പത്തനംതിട്ട
ഭരണഘടന
ബ്ലോക്ക് പഞ്ചായത്തുകൾ (8)
- അടിമാലി
- ദേവികുളം
- നെടുംകണ്ടം
- ഇളംദേശം
- ഇടുക്കി
- കട്ടപ്പന
- തൊടുപുഴ
- അഴുത
ഗ്രാമപഞ്ചായത്തുകൾ
- 53
വില്ലേജുകൾ
- 65
താലൂക്കുകൾ (4)
- തൊടുപുഴ
- ദേവികുളം
- ഉടുമ്പൻചോല
- പീരുമേട്
മുനിസിപ്പാലിറ്റി
- തൊടുപുഴ (ജില്ലയിലെ ഏക മുനിസിപ്പാലിറ്റി)
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
- 16
ഭൂപ്രകൃതി
ഇടുക്കിയെ പ്രധാനമായും 6 വിഭാഗങ്ങളായി തിരിക്കാം:
- മലകൾ
- മലഞ്ചെരിവുകൾ
- താഴ്വരകൾ
- ചതുപ്പുനിലങ്ങൾ
- കാടുകൾ
- പുൽമേടുകൾ
പ്രധാന മണ്ണിനങ്ങൾ
- ചുവന്ന പശിമരാശി മണ്ണ്
- വനമണ്ണ് (ജൈവാംശം കൂടുതലുള്ളത്)
മണ്ണിന്റെ പ്രാദേശിക ഇനങ്ങൾ
- മണക്കാട്
- ചീനിക്കുഴി
- തൊമ്മൻകുത്ത്
- വെൺമണി
- മറയൂർ
- പാമ്പാടുംപാറ
- ആനമുടി
വനമേഖല
- 260,907 ഹെക്ടർ വനഭൂമി
ജനസംഖ്യ
- കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ജില്ല
- സംസ്ഥാന ജനസംഖ്യയുടെ 3.71% ഇടുക്കിയിലാണ്.
പ്രധാന പ്രത്യേകതകൾ
- കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് – കുമളി
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി – ആനമുടി
- സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,695 മീറ്റർ ഉയരം.